Search This Blog

Saturday, April 5, 2008

ആത്മാവിന്റെ വിളി

ഇരുണ്ട രാവിന്‍ മൂന്നാം യാമം പിന്നിടുമ്പോള്‍ മോക്ഷമില്ലാതലയുന്നുവത്മാക്കള്‍
ഇന്നിന്‍റെ ചിന്താഗ്രസ്തമാം വിരമത്തിനായി കേഴുന്നു ഞാന്‍‌
ഇവിടെയീ കുടുസ്സുമുറിയിലാത്മാക്കള്‍ പോലും ശ്വസമില്ലാതലയുന്നു
ഇല്ലൊരിക്കലും പിന്നെയെന്തേ പിരി മുറുകും ചിന്താധാരകള്‍

അടയുന്നില്ല കണ്ണുകള്‍ തുറന്നിരിക്കുന്നു അവസാന യാമത്തിലും
അന്തിക്ക്‌ ശേഷമില്ല ചിന്താ ധാരകള്‍ ഇനിയും അന്തമില്ലാതോരായിരം സ്മരണകള്‍
അവനവന്‍ ചെയ്യും കര്‍മങ്ങളും അതിനായി കാക്കും മനസ്സും
അന്നന്ന് തുലനം ചെയ്യുന്ന നെഞ്ചില്‍ കേളിയുയരുന്നു

ചികയുന്നു ഞാനെന്നിലെ തെറ്റുകളെല്ലാം രാവില്‍ മാത്രം
ചീയുന്നു ചിന്തകള്‍ തെറ്റുകള്‍ എന്നും മനസ്സിന്‍ കോണില്‍ നില്കെ
ചെമ്പട്ട് പുതച്ചൊരു വെളിച്ചപ്പാടായി സ്വത്വം നിലയുറപ്പിക്കുന്നു
ചീവിട് പോലുമുറങ്ങും നേരത്ത് മനസ്സിന്‍ കോടതിയുനരുന്നു

വിധിക്കും ശിക്ഷകള്‍ മുന്നേ നിനക്കും ദേഹി
വിളിപ്പാടകലെയെന്നും കാതോര്‍ക്കാനിനിയും ആത്മക്കലുണ്ടാവനം വിളിചീടുകില്‍ ഓടിയെതിലെന്കിലും ദേഹി താന്‍ മനമറിയണം വന്ദിചില്ലൊരിക്കലുമെന്കിലുമ് നിനയ്കാതെന്നും നിന്ദകല്‍

കപട സ്നേത്തിന്നടയാലമെന്നപോള്‍ പുറമെ കാണാം
കള്ള പുഞ്ചിരി ഒതിരിയോര്‍മയായ്
കാത്തു സൂക്ഷിക്കും ദേഹി ഈ ആത്മാവിനെയെന്നും
കറുപ്പില്‍ മേലന്കിയനിന്ജീയാത്മവുരങ്ങടെയുണ്ടിവിടെ

1 comment:

Anonymous said...

nice one.